‘മുഹമ്മദ് നബി (സ): കുടുംബ നീതിയുടെ പ്രകാശം’ എസ്.കെ.എസ്.എസ്.എഫ് മീലാദ് കാമ്പയിന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായിമീലാദ് കാമ്പയിന്‍ നടത്തും. ‘മുഹമ്മദ് നബി (സ): കുടുംബ നീതിയുടെ പ്രകാശം’ എന്നതാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ പ്രമേയം. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് കല്‍പറ്റയില്‍ നടക്കും. ഇസ്‌ലാമിക ശരീഅത്ത് വനിതകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും സംബന്ധിച്ച വ്യാപകമായികുപ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇവ്വിഷയകമായ പ്രവാചക ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുകയാണ് കാമ്പയിന്‍ ലക്ഷ്യമാക്കുന്നത്. കാമ്പയിന്റെ ഭാഗമായിസെമിനാറുകള്‍, മൗലിദ്മജ്‌ലിസുകള്‍, പ്രഭാഷണങ്ങള്‍, കുടുംബ സംഗമങ്ങള്‍, മത്സരങ്ങള്‍ തുടങ്ങിയവ നടക്കും.
സംഘടനയുടെവിവിധ ഘടകങ്ങളും ഉപസമിതികളും കാമ്പയിന്റെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു.
ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കാത്ത ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം നഗരസഭ പരിധിയിലുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ തയ്യാറാക്കി വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂള്‍/കോളേജ് മേധാവി മുഖേന ഡിസംബര്‍ 15ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും : ശിശുവികസന പദ്ധതി ഓഫീസര്‍, തിരുവനന്തപുരം (അര്‍ബന്‍-1), സുബാഷ് നഗര്‍, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം - 695 008. ഫോണ്‍ : 0471 - 2464059.