ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് : ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും അനുവദിക്കാം
നിലവിലെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത, എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറോടൊപ്പം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെക്കൂടി ചുമതലപ്പെടുത്തി ഉത്തരവായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെക്കൂടി ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരപ്പെടുത്തിയാല്‍ മാത്രമേ പഞ്ചായത്ത് പരിധിയില്‍ വരുന്ന സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
‘പ്രതിഭാക്ഷരം’ രചനാ പരിശീലന ക്യാമ്പ് നവം.5 ന്
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. റൈറ്റേര്‍സ് ഫോറം സംസ്ഥാന കമ്മിറ്റി യുവ എഴുത്തുകാര്‍ക്ക് വേണ്ടി രചനാ പരിശീലന ക്യാമ്പ് നടത്തുന്നു. ‘പ്രതിഭാക്ഷരം’
എന്ന പേരില്‍ നവം.5 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പരിപാടി. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ക്യാമ്പ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോട്ടുമല ടി.എം.ബാപ്പു മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്യും.
നോവലിസ്റ്റ് പി.സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. നവാസ് പൂനൂര്‍, മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം, മുജീബ് ഫൈസി പൂലോട് സംബന്ധിക്കും.വിവിധ പഠനപരിശീലന സെഷനുകള്‍ക്ക് പ്രഗത്ഭര്‍ നേതൃത്വം നല്‍കും.
യോഗത്തില്‍ അലി വാണിമേല്‍ അധ്യക്ഷനായി. സലാം റഹ്മാനി കൂട്ടാലുങ്ങല്‍, സ്വാദിഖ് ഫൈസി താനൂര്‍, മോയിന്‍ മലയമ്മ, സമദ് ഹുദവി തറയിട്ടാല്‍, സമദ് റഹ്മാനി ഓമച്ചപ്പുഴ, നൗഫല്‍ വാഫി, വേങ്ങൂര്‍ സ്വലാഹുദ്ധീന്‍ റഹ്മാനി, തന്‍സീര്‍ കാവുന്തറ പങ്കെടുത്തു.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ഇ.മെയില്‍/ എസ്.എം.എസ്. വഴി ഒക്ടോ.25 ന് മുമ്പ് പേര്‍ രജിസ്റ്റര്‍ ചെയ്യണം.
ഇ.മെയില്‍:

skssfwriters@gmail.com
ഫോണ്‍: 9048452015,9946179810.
ഫോണ്‍: 9048452015,9946179810.
ക്യാമ്പസ് വിംഗ്‌സ്റ്റേറ്റ് പ്രതിനിധിസംഗമം കോഴിക്കോട്
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്‌സ്റ്റേറ്റ് പ്രതിനിധി സംഗമം തഹ്ഫീസ് ഒക്ടോബര്‍ 29,30 തിയ്യതികളില്‍കോഴിക്കോട് നടക്കും. വിവിധ ക്യാമ്പസുകളില്‍ നിന്നുംതെരഞ്ഞെടുക്കപ്പെടുന്ന 200 പ്രതിനിധികള്‍ പങ്കെടുക്കും. ഇസ്‌ലാമിക് സെന്ററില്‍ നടന്ന യോഗം ഖയ്യൂം കടമ്പോട് ഉദ്ഘാടനം നിര്‍വഹിച്ചു. സാജിദ്തിരൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇസ്താഖ്ഖിളര്‍, അബ്ദുല്ലാഹി, അസ്‌ലം അബ്ദുല്‍ റശീദ്, റിയാസ്‌വെളിമുക്ക് എന്നിവര്‍സംസാരിച്ചു.
0 Comments