പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷാതീയതി ഒക്‌ടോബര്‍ 31 വരെ നീട്ടി |
പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഒക്‌ടോബര്‍ 31 വരെ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ദീര്‍ഘിപ്പിച്ചു. ഇനി തീയതി നീട്ടാത്തതിനാല്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 31ന് മുമ്പ് അപേക്ഷ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31 വരെ പുതുക്കാം
വിവിധ കാരണങ്ങളാല്‍ 1995 ജനുവരി ഒന്ന് മുതല്‍ 2016 സെപ്റ്റംബര്‍ 30 വരെയുളള കാലയളവില്‍ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെയാണ് രജിസ്‌ട്രേഷന്‍ പുതുക്കലിന് സമയം അനുവദിച്ചിരിക്കുന്നത്. |
0 Comments