കിഡ്‌നി, കാൻസർ ചികിത്സാ സഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു 
 സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി എസ്.കെ.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള സഹചാരി റലീഫ്‌സെല്‍ മുഖേന നിര്‍ധനരായ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മതമേഖലയില്‍ സേവനം ചെയ്തിരുന്നവര്‍ക്കും പ്രവാസി സംഘടനാ രംഗത്തുണ്ടായിരുന്ന പ്രസ്ഥാന ബന്ധുക്കള്‍ക്കുമാണ് ചികിത്സാ സഹായത്തില്‍ മുന്‍ഗണന നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം ധനസഹായം അനുവദിക്കും.
നിശ്ചിത അപേക്ഷ ഫോറം പൂരിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് ശാഖാ ജനറല്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തി ഇസ്‌ലാമിക് സെന്റര്‍, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട് 2 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

 കിഡ്‌നി , കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായ പദ്ധതിക്കുള്ള അപേക്ഷാ ഫോറത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് 2016-17 അധ്യയന വര്‍ഷത്തില്‍ മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. നിലവില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് പുതുക്കാനുള്ള അപേക്ഷയും ഇപ്പോള്‍ സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 31. അപേക്ഷകര്‍ കേരളീയരും ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, പാഴ്‌സി, ബുദ്ധ, ജൈന സമുദായങ്ങളൊന്നില്‍പ്പെട്ടവരും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പട്ടിക പ്രകാരമുള്ള ഏതെങ്കിലും സാങ്കേതിക പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്നവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്. വിശദവിവരങ്ങള്‍ www.scholarship.gov.in, www.minorityaffairs.gov.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. ഫോണ്‍ : 9497723630, 0471 - 2561411.

അടുത്ത യു ജി സി നെറ്റ് / ജെ ആര്‍ എഫ് പരീക്ഷ 2017  ജനുവരി 22 ന് നടക്കുമെന്ന് സി ബി എസ് ഇ അറിയിച്ചു.